അങ്ങനെ കേരള കരയില്‍ നിന്നും വയനാടു ഗുണ്ടല്‍ പേട്ട വഴി ഒരു കാക്ക പറന്നു പറന്നു ബങ്ഗ്ലൂരില്‍ എത്തി. താന്‍ എച്ചിലുകള്‍ തിന്നു നടന്ന സെബസ്റ്റിയന്‍ ച്ചേട്ടന്റെ മൂത്ത മകന് സാബുവും പിന്നെ അയല്‍ വക്കത്തെ സംഗീതയും ഒക്കെ പഠിക്കുന്നതു ഇവിടെയണ് . ഇന്നു നാട്ടിലെ വീടുകളില്‍ നിന്നുള്ള അരെങ്കിലുമൊക്കെ ബങ്ഗ്ലൂരില്‍ ഉണ്ടത്രെ അവരെയൊക്കെ കാണുകയും ചെയ്യാം പിന്നെ ബങ്ഗ്ലൂരില്‍ കാക്കകള്‍ക്കു സ്കോപ്പുണ്ടൊന്നും നൊക്കാം.
ആകാശം മുട്ടി നില്ക്കുന്ന ഫ്ലാറ്റുകള്‍ക്കു മുകളിലൂടെ കാക്ക പറന്നു നടന്നു.
വലിയ കെട്ടിടങ്ങളിലുടെ ചില്ലിട്ട കണ്ണാടി ചില്ലുകളില്‍ കാക്ക ചെരിഞ്ഞു മറിഞ്ഞും നൊക്കി. കൊള്ളാം!
കാക്ക മനസില്‍ പറഞ്ഞു.
കണ്ണടി ചില്ലുകലില് നിഴല്‍ പതിപ്പിച്ചു കൊണ്ടു തന്റെ വര്‍ഗക്കാര്‍ കുറച്ചുപേര്‍ പറന്നു പൊകുന്നതു കാക്ക കണ്ടു ,കാക്കയും ഒപ്പം പറന്നു. അവര്‍ കൂടുണ്ടാക്കുന്നതിരക്കിലയിരുന്നു,പൊട്ടിയ ടെലിഫോണ്‍ കംമ്പികളും വയറും കൊണ്ടാണു അവര്‍ വീടു പണിയ്യൂന്നതു,കാക്കക്കു അതിശയം തോന്നി നാട്ടില്‍ ഇപ്പൊളും ചുള്ളികബ്ബുകളണു വീടുപണിക്കുപായൊഗിക്കുന്നതു, ഈ ബങ്ഗ്ലൂരിന്റെ ഒരു പുരൊഗതിയെ! നല്ല വിശപ്പു, എന്തെങ്കിലും കഴിക്കണം കാക്ക അവരൊടു യാത്ര പറഞ്ഞു.
കാക്ക ബങ്ലൊരിനു മുകലിലൂടെ വീണ്ടും പറന്നു .ഒരു വീട്ടുമുറ്റം തേടി... ഒരു ചവറു കൂനക്കരികെ കുറച്ചു കൂറേ പശുക്കള്‍ തിന്നുകൊണ്ടിരിക്കുന്നതു കാക്ക കണ്ടു, കക്കയും പതുക്കെ അവറുടെ കൂടെ കൂടി.നാട്ടിലാണെല് കഞ്ഞി വെള്ളവും പച്ച പുല്ലും തിന്നു നടക്കെണ്ട പശുക്കള്‍. ഇവിടെ പ്ലാസ്റ്റിക്കും കടലാസുമണൊ തിന്നുന്നതു? കാക്കു സങ്കടം തൊന്നി കാക്ക ഒന്നു തിന്നതെ അവിടം വിട്ടു.
ഇനി എവിടെ പൊകും?, “ലാല്‍ബാഗു”!. പച്ചപ്പുക്കള് നിറഞ്ഞ ലാല്‍ ബാഗു ഗാര്ഡന് കാക്കക്കു സന്തൊഷമായി .മരങ്ങള്‍ക്കു ഇടയിലൂടെ കാക്ക പറന്നു..എല്ലാ മരത്തിന് ചൊട്ടിലും ഒരൊ യുവ മിധുനങ്ങള്‍ ഇരിപ്പുണ്ടയിരുന്നു.കമിതാക്കള്‍ അരുമില്ലാത്ത ഒരു മരത്തിന്റെ മുകളില്‍ കാക്ക ഇരുന്നു വിശ്രമിച്ചു ക്ഷീണം കാരണം കാക്ക ഒന്നു മയങ്ങി.
മയക്കത്തിനിടെ എവിടെയൊ പരിചയമുള്ള് ഒരു സ്വരം കേട്ടു കാക്ക ഉണര്‍ന്നു. കണ്ണു തുറന്നു തഴെക്കു നോക്കിയ കാക്കക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല! സാബു. ബങ്ഗ്ലൂരില്‍ എം ബി എ പഠിക്കാന്‍ വന്ന സെബസ്റ്റിയന്‍ ചേട്ടന്റെ മൂത്ത മകന് .നാട്ടില്‍ പെണ്ണുങ്ങളുടെ മുഖത്തുപൊലും നൊക്കാത്തവന് എന്താണിവിടെ കാട്ടി കൂട്ടുന്നതു!!! കൂടെ,സംഗീത. എന്നും ചൂരിദാറും വലിയ പാവാടയും ഇട്ടു നടന്നവള്‍ നേരിയ ഒരു ഉടുപ്പും ഇട്ടു സാബുവിനെയ്യും കെട്ടി പിടിച്ചു കിടക്കുന്നു .
ച്ചേ നാണക്കേടു!!
കാക്ക യാത്ര മതിയാക്കി നാട്ടിലേക്കു തിരിക്കാന്‍ തീരുമനിച്ചു. ഈ നാടു അത്രെ പോരാ... പുറമെയെങ്കിലും സുന്ദരമായ കേരളനാടു എത്ര ഭേദം!
ഇവിടം മനുഷ്യനു പണമുണ്ടാക്കാനും അഴിഞ്ഞാടനും കൊള്ളാം.
നാടന്‍ കാക്കകള്‍ക്കും മിണ്ടാ പ്രാണികള്‍ക്കും ഇവിടെ സ്കോപ്പില്ല!!!
Wednesday, March 26, 2008
Subscribe to:
Comments (Atom)