Thursday, April 24, 2008

രാജ്യം

കണ്ണില്‍ തമസിന്റെ ഭീതി
ചുറ്റും അഗ്നിയുടെ ചൂടു
രാജ്യമില്ല ശക്തിയില്ല
എകനായി ഞാന്‍ നടന്നു

നെഞ്ചിന് മുകളില്‍ വേദനയുടെ താളം
കാവുകള്‍ ഒരു പാട്‌ തീണ്ടി
സ ര്‍പ്പങ്ങള്‍ ജീവനു കാവല്‍
കോലങ്ങള്‍ എന്റെ മനസറിഞ്ഞു

പാതകള്‍ എന്റെ പിറകിലായി
പച്ചയില്ലാത്ത വഴികള്‍
പൂര്‍ത്തിയകാത വിധി
ആരുമെന്നേ കണ്ടില്ല അറിഞ്ഞില്ല

പിന്നിട്ട വഴികള്‍ വെറുതെ ഓര്‍ത്തു
ചോര ചീറ്റിയ മിഴികള്‍ കണ്ടു
ച തി യുടെ നിറമുള്ള
മുഖങ്ങള്‍ വരച്ചു ഞാന്‍

ഞരമ്പില്‍ ചോരയുടെ ചൂടു
മനസില്‍ പെരുമ്പ്റയുടെ മേളം
ഞാന്‍ എന്നെ കണ്ടു
തിരികെ ഞാന്‍ നടന്നു

ആയുധമില്ലാതെ പരിചയില്ലാതെ
എകനായി എന്റെ രാജ്യവും തേടി
ഇനി മടക്കമില്ല ഒരിക്കലും
ശക്തിയില്ലാതെ രാജ്യമില്ലാതെ

Monday, April 14, 2008

വിധി

ജ്വാലയായി എന്റെ പിറകില്‍ വരല്ലേ
പ്രണയം എന്റെ വാക്കില്‍ ഇല്ല
കാമം എന്റെ മനസിലില്ല

ഇനിയും എനിക്ക്‌ പാടി കരയണം
കവിതയുള്ള കാലം വരേക്കും
അതിനായി ഞാന്‍ എല്ലാം മറന്നു

കാലം എന്റെ മനസില്‍ എഴുതിയ
ചേതനയില്ലാത്ത സ്വപ്ന നാടകം
ശീലക്ക് പിറകില്‍ ഞാന്‍ കണ്ട വേദന

നീ എന്റെ ഹൃദയം മുറിച്ചില്ലെ
ഞാന്‍ കുടിച്ചു തീര്‍ത്ത കണ്ണീര്‍
എന്റെ ചൊടി യില്‍ കെട്ടിയ ഉപ്പ്‌

ഇനി എവിടേക്കു ഞാന്‍ പോകും
ഗംഗ എന്റെ വേദന കേള്‍ക്കുമോ
ഹിമാവാന്‍ എന്റെ കവിതകള്‍ പാടുമോ

ഗര്‍ഭത്തിലേക്ക് ഇനി ഒരു മടക്കമില്ല
ഇനി ഞാന്‍ എന്തു ചെയ്താല്‍
നീ എന്റെ കവിതകള്‍ പാടും

Saturday, April 5, 2008

തെണ്ടി

ആരോ പറഞ്ഞു എല്ലാം നശിക്കാന്‍
നിങ്ങള്‍ പ്രണയിക്കൂ
ഞാന്‍ നശിക്കാന്‍ തീരുമാനിച്ചു

പ്രാണ്നെ പോലെ ഞാന്‍ സ്നേഹിച്ചു
ഒരു പക്ഷേ അതിലുമതികം
അവനെന്നെ തെണ്ടി എന്നു വിളിച്ചു

നശിക്കാന്‍ തീരുമാനിച്ചവന്‍
അങ്ങനെ തെണ്ടി യായി...അല്ല. ..
തെണ്ടിയാക്കി

ഇനിയും ഞാന്‍ തെ ണ്ടും
ഇനിയും ഞാന്‍ നശിക്കും
ഞാന്‍ പ്രാണനെ കാളും സ്നേഹിച്ചു പോയി

Thursday, April 3, 2008

ചോരയുടെ നിറം

സ്വപ്നങ്ങള്‍ ചാകര പോലെ
സന്ധ്യ മയങ്ങിയിട്ടില്ല പക്ഷേ.....
പുലരിയിലക്ക് ഞാന്‍ കണ്ണ് നട്ടു

ഇനിയും അനങ്ങാത്ത ഘഃടികരത്തിന്ടെ
സൂചി പോലെ പ്രതീക്ഷകള്‍...
ഇനി ഞാന്‍ ആര്‍ക്ക് വേണ്ടി കാത്തിരിക്കും

അകന്ന് പോകുന്ന ലക്ഷ്യങ്ങള്‍
പിറവിയില്ലാത്ത ചിന്തകള്‍
എകനായി മൂകാനായി ഞാന്‍ മാത്രം

യാത്രകള്‍ എവിടെയും എത്തിയില്ല
ഇനി യാത്രകള്‍ നടക്കില്ല
പുണ്യമല്ല പാപമാണ്‌ ഞാന്‍

പ്രാണനല്ല പിണമാണു ഞാന്‍
തളിരല്ല തളര്‍ച്ചയാണ്‌ ഞാന്‍
ഇനി ഞാന്‍ എന്തിനെ ഭയക്കനമ്

മരണം നിറഞ്ഞ താഴവറകള്‍
ഭയമില്ലാത്ത ഞാന്
‍ആരുമെന്നോട്‌ കരുണ കാണിച്ചില്ല

ഈ ഭൂമി എന്നോളാം ചെറുതായി
ഞാന്‍ ഭൂമിയോളം വലുതായി
എകനായി മൂകാനായി ഞാന്‍ മാത്രം