Monday, April 14, 2008

വിധി

ജ്വാലയായി എന്റെ പിറകില്‍ വരല്ലേ
പ്രണയം എന്റെ വാക്കില്‍ ഇല്ല
കാമം എന്റെ മനസിലില്ല

ഇനിയും എനിക്ക്‌ പാടി കരയണം
കവിതയുള്ള കാലം വരേക്കും
അതിനായി ഞാന്‍ എല്ലാം മറന്നു

കാലം എന്റെ മനസില്‍ എഴുതിയ
ചേതനയില്ലാത്ത സ്വപ്ന നാടകം
ശീലക്ക് പിറകില്‍ ഞാന്‍ കണ്ട വേദന

നീ എന്റെ ഹൃദയം മുറിച്ചില്ലെ
ഞാന്‍ കുടിച്ചു തീര്‍ത്ത കണ്ണീര്‍
എന്റെ ചൊടി യില്‍ കെട്ടിയ ഉപ്പ്‌

ഇനി എവിടേക്കു ഞാന്‍ പോകും
ഗംഗ എന്റെ വേദന കേള്‍ക്കുമോ
ഹിമാവാന്‍ എന്റെ കവിതകള്‍ പാടുമോ

ഗര്‍ഭത്തിലേക്ക് ഇനി ഒരു മടക്കമില്ല
ഇനി ഞാന്‍ എന്തു ചെയ്താല്‍
നീ എന്റെ കവിതകള്‍ പാടും

4 comments:

Annyan said...
This comment has been removed by the author.
Annyan said...

അഡ്രസ്സ് ഇല്ലാതെ എഴുതുന്നത് കൊണ്ട് കൊലപാതക ഭീഷണി ഉണ്ടാവില്ല അല്ലെ???എന്നാലും സുക്ഷിക്കണം ആരെങ്ങിലും ഇറങ്ങി ത്തിരിച്ചാല്...ഇനി ചിലപ്പോ പറയാന് പറ്റിയില്ലെങ്ങിലോ???

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

കവിത കൊള്ളാം. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

മയൂര said...

ആദ്യമായിട്ടാണിവിടെ വരുന്നത്...തുടര്‍ന്നും എഴുതുക..